വര്‍ക്കൗട്ടില്‍ മാത്രം കാര്യമില്ല; തന്റെ ശരീര വടിവിന്റെ രഹസ്യം തുറന്നു പറഞ്ഞ് ദീപിക

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സിനിമാതാരങ്ങള്‍ എപ്പോഴും ശ്രദ്ധാലുക്കളാണ്. അത് ബോളീവുഡ് താരങ്ങളാണേല്‍ പിന്നെ പറയേണ്ടതില്ല. ജിമ്മില്‍ പോകുന്നതിനും ഭക്ഷണ കാര്യത്തിലാണെങ്കില്‍ പോലും അവര്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ല. നിരവധി ആരാധകരുള്ള താരമാണ് ദീപിക പദുകോണ്‍. ബോളീവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകര്‍ അനവധിയാണ്. തന്റെ ആരാധകര്‍ക്കുവേണ്ടി ദീപിക തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

എന്നാല്‍ വര്‍ക്കൗട്ടില്‍ മാത്രം കാര്യമില്ലെന്നാണ് ദീപിക പറയുന്നത്. ഫിറ്റ്‌നസിന്റെ രഹസ്യം തന്റെ ഭക്ഷണരീതി കൂടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക. സാധാരണ ഡയറ്റ് ഭക്ഷണങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് ദീപികയുടെ മെനു.

രണ്ട് കോഴിമുട്ടയുടെ വെള്ളയും കൊഴുപ്പ് കുറഞ്ഞ പാലുമാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് ഗ്രില്‍ ചെയ്ത മീന്‍, വെജിറ്റബിള്‍ സാലഡ്. എണ്ണയുടെ ഉപയോഗം വളരെ കുറവാണ്. രാത്രിയില്‍ ചപ്പാത്തിയും പരിപ്പ് കറിയും. ഉറങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. ഇടനേരത്ത് വെള്ളവും പഴങ്ങളും കഴിക്കാറുണ്ട്. എണ്ണയെ പോലെ മധുരപലഹാരങ്ങള്‍ പരമാവധി ഒഴിവാക്കാനും ദീപിക മറക്കാറില്ല.

Top