എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ : വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

കൊച്ചി: എറണാകുളം ഗോശ്രീ രണ്ടാം പാലത്തില്‍ വിള്ളല്‍. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ ഇന്നു രാത്രി വലിയ വാഹനങ്ങള്‍ കടത്തി വിടില്ല. പാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാനാണ് അധികൃതരുടെ തീരുമാനം. ദേശീയപാത അധികൃതരുടെ പരിശോധനയെ തുടര്‍ന്നാണ് തീരുമാനം അറിയിച്ചത്.

നാളെ വിശദമായ പരിശോധനയ്ക്ക് ശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. വ്യാഴാഴ്ചയാണ് എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് വാഹന ഗതാഗതം തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു.

Top