ഫിസ്‌കര്‍ ഇന്‍കിന്റെ ഓഷ്യന്‍ ഇ-എസ്യുവി ഇന്ത്യന്‍ വിപണിയിലേക്ക്; വില 27 ലക്ഷം

മേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഫിസ്‌കര്‍ ഇന്‍കിന്റെ പുത്തന്‍ വാഹനമായ ഓഷ്യന്‍ ഇ-എസ്യുവി ഇന്ത്യന്‍ വിപണിയിലേക്ക്. ഈ വാഹനത്തെ 2020 CES ഷോയില്‍ അനാച്ഛാദനം ചെയ്തിരുന്നു. ഈ വാഹനം 2021 ല്‍ യുഎസിലും 2022 ല്‍ യൂറോപ്പിലും ചൈനയിലും വില്‍പ്പന ആരംഭിക്കും. കൂടാതെ ഇന്ത്യയിലേക്കും വാഹനം ഉടന്‍ എത്തിക്കാനും കമ്പനിയുടെ പരിഗണനയിലുണ്ട്.

ഫിസ്‌കര്‍ നിര്‍മിച്ച പൂര്‍ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) എസ്യുവിയാണ് ഓഷ്യന്‍. 80 കിലോവാട്ട് അവര്‍ ബാറ്ററി പാക്ക് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 300 മൈല്‍ അഥവാ 480 കിലോമീറ്റര്‍ സഞ്ചരിക്കാം.

കാലിഫോര്‍ണിയ മോഡ് ഈ ഇലക്ട്രിക് എസ്യുവിയുടെ സവിശേഷത. കാറിനകത്തിരുന്ന് പാടാന്‍ ആഗ്രഹം തോന്നിയാല്‍ ഹെഡ്സ്-അപ് ഡിസ്പ്ലേയില്‍ പാട്ടിന്റെ വരികള്‍ തെളിഞ്ഞുവരും. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പിറകിലെ വിന്‍ഡ്സ്‌ക്രീന്‍, സണ്‍റൂഫ് എന്നിവ ഉള്‍പ്പെടെ ആകെയുള്ള ഒമ്പത് വിന്‍ഡോകളും ഒരുമിച്ച് തുറക്കും.

പ്രീമിയം ഇ-എസ്.യു.വിയായ ഫിസ്‌കര്‍ ഓഷ്യന്റെ വില ഏകദേശം 27 ലക്ഷം രൂപയാണ്. എസ്.യു.വി യുടെ പ്രീ ബുക്കിംഗ് അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 18,000 രൂപ കൊടുത്തു വാഹനം ബുക്ക് ചെയ്യാം.

Top