ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍നിന്ന് തിരികെ എത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ്

കൊച്ചി: കാലാവസ്ഥ അതീവ മോശാവസ്ഥയിലായതിനാല്‍ മത്സ്യബന്ധനതൊഴിലാളികള്‍ കടലില്‍നിന്ന് ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍ദ്ദേശം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകുന്നതിനുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചിരുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ എല്ലാ കപ്പലുകളും വിമാനങ്ങളും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ തുടരരുതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ഭരണകൂടത്തിനും, തുറമുഖ അധികൃതര്‍ക്കും, ഫിഷറീസ് വകുപ്പിനും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം കോസ്റ്റ് ഗാര്‍ഡ് നല്‍കിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ ചാനല്‍ 16 ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Top