Fishing boat sinks near Mumbai; 14 rescued, 5 missing

മുംബൈ: മുംബൈയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അഞ്ച് പേരെ കാണാതായി, 14 പേര്‍ രക്ഷപ്പെട്ടു. ദത്താ സായി എന്ന ബോട്ടാണ് മുങ്ങിയത്. മുംബൈ തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.

അപകടം നടന്ന സ്ഥലത്തിനു സമീപം നങ്കൂരമിട്ടിരുന്ന കപ്പലിലെ മുങ്ങല്‍ വിദഗ്ധരാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്.

എന്നാല്‍ രണ്ട് രക്ഷാപ്രവര്‍ത്തകരെ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ കാണാതായി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിനും തടസമായി. ബോട്ടില്‍ 17 പേരാണ് ഉണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ചേര്‍ന്ന് കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.

Top