കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ഒരാള്‍ക്ക് പൊള്ളലേറ്റു

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു.

മത്സ്യബന്ധനത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ അമ്മ മരിയ എന്ന ബോട്ടിനാണ് തീപിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്കു പൊള്ളലേറ്റു.

തീ പടര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടെത്തിച്ച് അപകടത്തിനിരയായ ബോട്ടില്‍ നിന്ന് ആളുകളെ ബോട്ടിലേക്കു മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Top