കണ്ണൂരില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തിരയില്‍പ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തിരയില്‍പ്പെട്ടു, അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്.

ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നിന്നു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യത കണക്കിലെടുത്താണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top