ചെല്ലാനത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിവന്നിരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പായി

കൊച്ചി : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ഉണ്ടായ ദുരന്തത്തിനു പിന്നാലെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ചെല്ലാനത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിവന്നിരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പായി.

സമരക്കാരുമായി ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കടല്‍ഭിത്തി നിര്‍മാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനമായി

ഇത് നിശ്ചയിച്ചിരിക്കുന്ന സമയത്ത് തുടങ്ങുന്നില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

കടൽഭിത്തി എന്ന ആവശ്യവുമായി ആറ് ദിവസമായി സമരം നടത്തിവരികയായിരുന്നു ചെല്ലാനം നിവാസികള്‍.

ഓരോ കടൽക്ഷോഭത്തിന് ശേഷവും കല്ല് പെറുക്കി കൂട്ടി കടൽഭിത്തിയെന്ന പേരിട്ട് അധികൃതർ മടങ്ങുമെന്നായിരുന്നു ചെല്ലാനത്തുകാരുടെ ആരോപണം.

Top