കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത ; മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കൊച്ചി : കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രത നിര്‍ദേശം.

കേരള, കര്‍ണാടക, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഇന്ന് വൈകിട്ട് (9/05/2019) 5.30 മുതല്‍ നാളെ (10/05/2019) രാത്രി 11.30 വരെ ഉയര്‍ന്ന തിരമാല (1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍) ഉണ്ടാകാനും കടല്‍ പ്രക്ഷുബ്ധമായിരിക്കാനും സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്.

Top