കണ്ണൂരില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂര്‍: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ കണ്ണൂരില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയാണ് കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിപ്പോയത്.

കടല്‍ പ്രക്ഷുബ്ധമായതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് തീരത്തോട് അടുക്കാന്‍ കഴിയാതെ വരികയായിരുന്നു. തീരസംരക്ഷണ സേന ഉടന്‍ സ്ഥലത്തെത്തി മൂന്ന് പേരെയും രക്ഷപെടുത്തി. ഇവരെ ഉടന്‍ കൊച്ചിയിലെത്തിക്കും.

 

Top