കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് ആദരവുമായി മത്സ്യത്തൊഴിലാളികള്‍; 38 തരം മത്സ്യങ്ങള്‍ കൊണ്ട് ചിത്രം

അഴീക്കോട് :മുഖ്യമന്ത്രിക്ക് ആദരവുമായി മത്സ്യത്തൊഴിലാളികള്‍.38 തരത്തിലെ വിവിധ തരം മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇത്തരമൊരു ചിത്രം ആദ്യമായാകുമെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് മന്ത്രി സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസിന് കയ്പമംഗലം മണ്ഡലത്തില്‍ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിര്‍മ്മിച്ചതെന്ന് മന്ത്രി സജി ചെറിയാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിവിധ നിറങ്ങളിലെ 38 വ്യത്യസ്ത ഇനങ്ങളിലെ കടല്‍, കായല്‍ മല്‍സ്യങ്ങള്‍ ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വള്ളത്തിന്റെ മുന്‍വശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തില്‍ പ്ലൈവുഡിന്റെ തട്ട് തട്ട് അടിച്ച് അതിനു മുകളിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എട്ട് മണിക്കൂര്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

 

Top