കടലില്‍ അകപ്പെട്ട് മത്സ്യത്തൊഴിലാളി ; രക്ഷാപ്രവര്‍ത്തനത്തിന് ആരുമില്ല

drowned

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നതിനിടെ ജീവനുവേണ്ടി മല്ലടിച്ച് കടലില്‍ ഒരാള്‍.

സെന്റ് ആന്‍ഡ്രൂസ് കടല്‍ തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഇദ്ദേഹം അകപ്പെട്ടിരിക്കുന്നത്.

നേരത്തെ, കരയ്ക്കടിഞ്ഞ വള്ളത്തിലെ ജീവനക്കാരില്‍ ഒരാളാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്.

മല്‍സ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയില്‍ പിടിച്ചുകിടക്കുന്ന അവസ്ഥയിലാണ് ഇയാള്‍.

അധികൃതരെ വിവരമറിയിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് ആരുമെത്തിയിട്ടില്ല.

രാവിലെ ആറു മണിയോടെയാണ് ഒരാള്‍ കടലില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടെത്തിയത്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തുള്ളവര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല.

കോസ്റ്റ് ഗാര്‍ഡോ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റോ എത്താതെ ഇയാളെ രക്ഷിക്കാന്‍ സാധിക്കില്ലെന്നാണു വിലയിരുത്തല്‍.

Top