അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

drown-death

തിരുവനന്തപുരം : അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോസഫ് ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം.

രാവിലെ മത്സ്യബന്ധനത്തിന് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞതാണ് അപകടത്തിന് കാരണം. ആറ് പേരുമായാണ് വള്ളം കടലിലേക്ക് പോയത് . എന്നാൽ അപകടത്തിൽപ്പെട്ട് വള്ളം മറിഞ്ഞപ്പോൾ വള്ളത്തിലുണ്ടായിരുന്ന ബാക്കി 5 പേരും നീന്തി രക്ഷപെട്ടു.

ജോസഫിന്റെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാരമായി പരുക്കേറ്റ മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ഇത് മൂന്നാം തവണയാണ് അഞ്ചുതെങ്ങ് ഭാഗത്ത് തിരയില്‍ പെട്ട് വള്ളം മറിയുന്നത്. കഴിഞ്ഞ ആഴ്ച വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു.

Top