ആറാട്ടുപുഴയില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് കടലില്‍ മത്സ്യബന്ധനത്തിനു പോയി കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേരേയും സുരക്ഷിതമായി കരയിലെത്തിച്ചു.

കൊല്ലം അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ പമ്പാ വാസന്‍ എന്ന ബോട്ടാണ് കടലില്‍ കുടുങ്ങിയത്. ശക്തമായ കാറ്റും മഴയും തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമാണ്.

Top