മത്സ്യത്തൊഴിലാളി നേതാവ് ലാല്‍ കോയില്‍പ്പറമ്പില്‍ അന്തരിച്ചു

ആലപ്പുഴ : മത്സ്യത്തൊഴിലാളി നേതാവ് ലാല്‍ കോയില്‍പ്പറമ്പില്‍ ചേര്‍ത്തലയില്‍ അന്തരിച്ചു. 69 വയസ്സായിരുന്നു.  മികച്ച പ്രാസംഗികനും സംഘാടകനും ആയിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയാണ് ഇദ്ദേഹം.

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച്ച 10ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ നടക്കും.

Top