ബേക്കല്‍ തീരത്തിനടുത്ത് മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി

drown-death

കാസര്‍ഗോട്: കാസര്‍ഗോഡ് ബേക്കല്‍ തീരത്തിനടുത്ത് മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കീഴൂര്‍ കടപ്പുറം സ്വദേശിയായ ദാസനെയാണ് കാണാതായിരിക്കുന്നത്. എട്ട് പേര്‍ സഞ്ചരിച്ച തോണിയാണ് കടലില്‍ മറിഞ്ഞത്.

മീന്‍ പിടിക്കാന്‍ പോയി തിരികെ വരുമ്പോഴായിരുന്നു തോണി മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെയും രക്ഷപ്പെടുത്തി. ദാസന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും ആണ് തെരച്ചില്‍ നടത്തുന്നത്.

Top