ഹരിപ്പാട് മത്സ്യത്തൊഴിലാളി കായലില്‍ വീണു മരിച്ചു

ഹരിപ്പാട്: മത്സ്യത്തൊഴിലാളി കായലില്‍ വീണു മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര മണിവേലിക്കടവ് പുത്തന്‍മണ്ണേല്‍ അശോകന്‍(53) ആണ് മരിച്ചത്.

ദേശീയ ജലപതാക്കായി ഡ്രഡ്ജിംഗ് നടത്തിയ ഭാഗത്താണ് അപകടം ഉണ്ടായത്. ആഴവും അടിയൊഴുക്കും ഉളളതിനാല്‍ അശോകനെ രക്ഷിക്കാന്‍ സാധിച്ചില്ല. കായംകുളം പൊഴിക്ക് കിഴക്ക് വിളക്ക് മരത്തിന് സമീപം ചെറിയ വളളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

അഗ്‌നിരക്ഷാസേന, തീരദേശ പോലീസ്, പോലീസ്, മത്സ്യത്തൊഴിലാളികള്‍ നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കിട്ടിയത്. വീണതിന് കുറേ വടക്കുപടിഞ്ഞാറായി വലിയഴീക്കല്‍ കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

Top