കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കേസ് ; കപ്പിത്താനടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍

കൊച്ചി: വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കേസില്‍ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു.

കപ്പലിന്റെ ക്യാപ്റ്റന്‍ , സെക്കന്റ് ഓഫീസര്‍, സീമാന്‍ എന്നിവരെയാണ് കൊച്ചി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തത്.

ഇവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഈമാസം 15 വരെയാണ് റിമാന്‍ഡ് കാലാവധി.

മത്സ്യബന്ധന ബോട്ടായ കാര്‍മ്മല്‍ മാതയിലിടിച്ച പാനാമ കപ്പലായ ആംബര്‍ എലിന്റെ ക്യാപ്റ്റന്‍ ജോര്‍ജ്യനാക്കിസ് അയോണിസ് സെക്കന്റ് ഓഫീസര്‍ ഗലാനോസ് അത്തനേഷ്യസ്, സീമാന്‍ സെവാന എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.

Top