മത്സ്യതൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 1,100 രൂപയാക്കി

തിരുവനന്തപുരം: മത്സ്യതൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ അടുത്തമാസം മുതല്‍ 1000 രൂപയില്‍ നിന്ന് 1,100 രൂപയാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.

മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് ആനുകൂല്യം 10 ലക്ഷമായി വര്‍ദ്ധിപ്പിച്ചത് ഡിസംബര്‍ 17 മുതല്‍ നിലവില്‍ വരുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

മത്സ്യ സമ്പത്ത് സംരക്ഷിക്കാനും ഗുണനിലാരം ഉറപ്പുവരുത്താനും തൊഴിലാളി ക്ഷേമത്തിനുമായി പുതിയ ബില്‍ കൊണ്ടുവരും. പൊന്നാനി തുറമുഖത്ത് പുതിയൊരു ജെട്ടി നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.

14 ഇനം ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. 44 ഇനം ചെറുമത്സ്യങ്ങളെകൂടി പിടിക്കരുതെന്ന് ഉത്തരവിറക്കും. കൊല്ലത്ത് ഇത്തരം മീന്‍പിടുത്തം കണ്ടെത്തി രണ്ട് ലക്ഷം വരെ ബോട്ടുകള്‍ക്ക് പിഴയിട്ടതായും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Top