വിഭജിച്ച്, നുണ പറഞ്ഞ് ഭരിക്കുകയാണ് കോണ്‍ഗ്രസ് തന്ത്രം; നരേന്ദ്ര മോദി

പുതുച്ചേരി: അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ല്‍ തന്റെ സര്‍ക്കാര്‍ അത്തരത്തിലൊരു മന്ത്രാലയത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ഗാന്ധിയുടെ പ്രസ്ഥാവന കേട്ട് ഞെട്ടിപ്പോയെന്നും നരേന്ദ്രമോദി പ്രതികരിച്ചു. പുതുച്ചേരില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കൊളോണിയല്‍ ഭരണകൂടം ചെയ്തിരുന്നത്. വിഭജിച്ച്, നുണപറഞ്ഞ് ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. പ്രദേശങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുകയാണ് അവരുടെ നേതാക്കള്‍’ പ്രധാനമന്ത്രി ആരോപിച്ചു.

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കുമ്പോഴായിരുന്നു കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുല്‍ പറഞ്ഞിരുന്നത്. അങ്ങനെയൊരു മന്ത്രാലയം ഉണ്ടെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഗിരിരാജ് സിങ് തിരിച്ചടിച്ചിരുന്നു.

 

Top