ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം : മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യത്തില്‍ മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കഴിക്കുന്നത് അര്‍ബുദത്തിനും അള്‍സറിനും കാരണമാകുന്നു. ഒരു കിലോ മീനില്‍ 63.6% അളവില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന് പരിശോധനയില്‍ നിന്ന് കണ്ടെത്തി.

തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്ന് ഇടപ്പഴഞ്ഞി മാര്‍ക്കറ്റിലേയ്ക്ക് കൊണ്ടുവന്ന ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം അമരവിള ചെക്‌പോസ്റ്റില്‍ പിടിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തില്‍ അമരവിള, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 14,000 കിലോ മത്സ്യം പിടിച്ചെടുത്ത് തിരിച്ചയച്ചു.

Top