ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് മന്ത്രി സജി ചെറിയാന്‍

കൊല്ലം: മത്സ്യഫെഡിന്റെ കൊല്ലം ശക്തികുളങ്ങര കോമൺ ഫിഷ്‌ പ്രോസസിംഗ് സെന്ററുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കാനായി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതായി മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

വകുപ്പുതല പ്രാഥമിക അന്വേഷണത്തിൽ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരൻ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനും മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോയെന്നു കണ്ടെത്താനുമാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകിയത്. മേൽനോട്ടത്തിൽ വീഴ്ച്ച വന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.

Top