‘ഞാനും ഞാനുമെന്റാളും’ ; സംഗീത സംവിധായകന്‍ ഫൈസല്‍ വിവാഹിതനാകുന്നു

കൊച്ചി: കേരളക്കര ഏറ്റുപാടിയ ഞാനും ഞാനുമെന്റാളും എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഫൈസല്‍റാസി വിവാഹിതനാകുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളിഹൃദയം കീഴടക്കിയ ശിഖാ പ്രഭാകരനാണ് വധു. ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പുറത്തുവിട്ടത്.

മഹാരാജാസില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനാണിപ്പോള്‍ വിരാമമിട്ടിരിക്കുന്നത് . നവംബര്‍ 23 നാണു വിവാഹം. 24 ന് കൊച്ചിയിലെ എടശ്ശേരി റിസോര്‍ട്ടില്‍ വെച്ചാണ് റിസെപ്ഷന്‍.

engaged

Top