രാക്ഷസനു ശേഷം വിഷ്ണു വിശാലിന്റെ പുതിയ ചിത്രം; എഫ്ഐആര്‍ ടീസര്‍ പുറത്ത്

വിഷ്ണു വിശാലിനെ നായകനാക്കി മനു ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എഫ്ഐറിന്റെ ടീസര്‍ പുറത്തുവിട്ടു. ഫൈസല്‍ ഇബ്രാഹിം റെയ്‌സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.

മഞ്ജിമ മോഹന്‍, റെയ്‌സാ വില്‍സണ്‍, റെബ മോണിക്ക എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ ഗൗതം വാസുദേവ് മേനോനും എത്തുന്നു.

രാക്ഷസനു ശേഷം വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണിത്. സുജാത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Top