ഫസ്റ്റ് ടു റൈഡ് അവതരിപ്പിച്ച്‌ ഹീറോ മോട്ടോകോർപ്

സ്റ്റ് ടു റൈഡ്’ എന്ന പേരിൽ ഒരു പുതിയ പ്രോഗ്രാം ആരംഭിച്ച് ഹീറോ മോട്ടോകോർപ്. പരിമിതമായ ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന പ്രത്യേക പരിപാടിയാണിത്.

എന്നാൽ ഹീറോയുടെ തൊഴിലാളികൾക്കും ബിസിനസ് അസോസിയേറ്റുകൾക്കുമായി മാത്രമായാണ് ഫസ്റ്റ് ടു റൈഡ് പ്രോഗ്രാം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പുതിയ ഓഫറിന് കീഴിൽ ലോ റൈഡർ, ലോ റൈഡർ എസ്, ഫാറ്റ് ബോയ് 114, ഫാറ്റ് ബോയ് 107 എന്നിവയാണ് സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.

ഹാർലി ഡേവിഡ്‌സണുമായുള്ള കമ്പനിയുടെ പങ്കാളിത്തം ആഘോഷിക്കുന്നതിനാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഫാറ്റ് ബോയ് 107 മോഡലിന് 1.85 ലക്ഷത്തിനും 2.20 ലക്ഷം രൂപയ്ക്കിമിടിയിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. പ്രീമിയം മോഡലിന്റെ യഥാർഥ വില 18.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ്.

14.25 ലക്ഷം രൂപ മുതൽ 14.37 ലക്ഷം രൂപ വരെ വിലയുള്ള ഹാർലി ഡേവിഡ്‌സൺ ലോ റൈഡറിന് 1.25 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം ലോ റൈഡർ എസ് വേരിയന്റിന് 1.50 ലക്ഷവും ഡിസ്‌കൗണ്ട് ഓഫറിൽ ഹീറോ വാഗ്‌ദാനം ചെയ്യുന്നു.

Top