ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സുകള്‍ നവംബര്‍ 1 മുതല്‍

തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി യുജിസി. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ യുജിസിയുടെ ആദ്യ മാര്‍ഗ നിര്‍ദേശത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ബിരുദ ക്ലാസുകള്‍ തുടങ്ങാനായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതു പിന്നീട് നവംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. അതേസമയം നവംബര്‍ 30ന് ശേഷം പുതിയ പ്രവേശനങ്ങള്‍ നടത്തരുതെന്നും യുജിസിയുടെ പുതിയ നിര്‍ദേശത്തിലുണ്ട്.

Top