തമിഴ്‌നാട് സ്വദേശി സത്യശ്രീ ശര്‍മിള , ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ അഭിഭാഷക

degree

മദ്രാസ്: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ അഭിഭാഷകയായി തമിഴ്‌നാട് സേലം സ്വദേശി സത്യശ്രീ ശര്‍മിള. സുപ്രീംകോടതിയുടെ നാല്‍സ വിധിയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ശനിയാഴ്ചയാണ് സത്യശ്രീ എന്റോള്‍ ചെയ്തത്.

സേലം വനിത ലോ കോളജില്‍ പഠിക്കുന്നതിനിടയില്‍ 2006ലാണ് വീട്ടുകാര്‍ സത്യശ്രീയെ ഉപേക്ഷിക്കുന്നത്. തുടര്‍ന്ന് തളരാതെ പഠനം തുടരുകയായിരുന്നു. 2007ല്‍ നിയമബിരുദം നേടി. പക്ഷേ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെട്ട ഒരാളെ അഭിഭാഷകയാക്കാന്‍ നിയമം അനുവദിച്ചില്ല.

നീണ്ട പത്തുവര്‍ഷം കാത്തിരുന്നു. ഭരണഘടന അവകാശങ്ങള്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്കും ബാധകമാണെന്ന 2014ലെ നാല്‍സ വിധി സത്യശ്രീയില്‍ വീണ്ടും സ്വപ്നങ്ങള്‍ വിരിയിച്ചു. അവഗണിക്കുന്നവര്‍ക്ക് തന്റെ ജീവിതമാണ് മറുപടിയെന്ന് സത്യശ്രീ പറഞ്ഞു.

തന്റെ ജീവിതം തളരാതിരിക്കാന്‍ പഠിപ്പിച്ചവര്‍ക്കുള്ള സമര്‍പ്പണമാണ്. മുന്നോട്ടുള്ള വഴിയില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടെന്ന് അറിയാം. പക്ഷേ തോല്‍ക്കാനാവില്ല എന്നാണ് സത്യശ്രീ ഉറച്ച ശബ്ദത്തില്‍ പറയുന്നു.

Top