ആദ്യം ‘ടൈഗര്‍ വേഴ്‌സസ് പത്താന്’ ശേഷം ‘പത്താന്‍ 2’; രപ 2024 ല്‍ ആക്ഷന്‍ പാക്ക്ഡുമായി ഷാരൂഖ് ഖാന്‍

രു വര്‍ഷം കൊണ്ട് ബോക്‌സോഫീസില്‍ നിന്ന് 2500 കോടി വാരികൂടിയതിന്റെ തിളക്കത്തിലാണ് കിംഗ് ഖാന്‍. ഷാരൂഖിന്റെ അടുത്ത ചിത്രങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആക്ഷന്‍ പാക്ക്ഡ് ആയിരിക്കും 2024 ല്‍ ഷാരൂഖ് ഖാന്റേതായി പുറത്ത് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സ്‌പൈ യൂണിവേഴ്സ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ടൈഗര്‍ വേഴ്‌സസ് പത്താന്‍’ എന്ന സിനിമ ഉടന്‍ ആരംഭിക്കും. ഏപ്രില്‍ ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൈഗര്‍ വേഴ്‌സസ് പത്താന് ശേഷം ‘പത്താന്‍ 2’ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതായും ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ടൈഗര്‍’ സിനിമകള്‍ക്കും ഹൃത്വിക് റോഷന്റെ ‘വാര്‍’ ഫ്രാഞ്ചൈസിക്കും ശേഷം വൈആര്‍എഫിന്റെ സ്‌പൈ യൂണിവേഴ്സിലെ എട്ടാമത്തെ ചിത്രമായിരിക്കും പത്താന്‍ 2 . ദീപിക പദുകോണ്‍ തന്നെയായിരിക്കും സിനിമയിലെ നായികാ വേഷത്തിലെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Top