യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ ത്രീ ഫേസ് മെമു ഓടിത്തുടങ്ങി

തിരുവനന്തപുരം: കെട്ടിലും മട്ടിലും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ത്രീ ഫേസ് മെമു ഓടിത്തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ നിന്നാണ് സര്‍വീസ് തുടങ്ങിയത്. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് ആദ്യ സര്‍വീസ് പുറപ്പെട്ടത്. തിരിച്ച് എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കൊല്ലത്തേക്കും സര്‍വീസ് നടത്തും.

എല്ലാ കോച്ചുകളിലും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,എ.സി കോച്ചുകള്‍, എയര്‍ ബെല്ലോ സിസ്റ്റം, സിസിടിവി ക്യാമറകള്‍, ബയോ ടോയ്ലറ്റുകള്‍ എന്നിവ പുതിയ മെമുവിന്റെ പ്രത്യേകതയാണ്.

കോച്ചുകളുടെ ഉള്‍വശത്ത് എഫ്ആര്‍പി പാനലിംഗ്, എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് പ്രധാന ആകര്‍ഷണം. കൂടുതല്‍ യാത്രക്കാരെ ഇതില്‍ ഉള്‍ക്കൊള്ളിക്കാനാവും. 614 പേര്‍ക്ക് ഇരുന്നും 1788 പേര്‍ക്ക് നിന്നും യാത്ര ചെയ്യാവുന്ന മെമുവിന്റെ വേഗതയും താരതമ്യേന കൂടുതലാണ്.

Top