ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ; ചരിത്രപരമായ ആദ്യ പോരാട്ടത്തിന് ഇന്ന് തുടക്കം

test

ബര്‍മിംഗ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ലണ്ടനില്‍ തുടക്കം. ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇന്നിറങ്ങുമ്പോള്‍ അത് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം ആദ്യമായി ആയിരമെന്ന മാന്ത്രിക സംഖ്യയിലെത്തിയെന്ന ചരിത്രം.

അതുകൊണ്ടുതന്നെ ആയിരാമത്തെ ടെസ്റ്റ് മധുരമുള്ള ഓര്‍മയാക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. മറ്റൊരു ടീമും ഇങ്ങനെയൊരു നാഴികകല്ല് പിന്നിട്ടിട്ടില്ല. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം.

ഇംഗ്ലണ്ടില്‍ മോശം റെക്കോഡുള്ള ഇന്ത്യക്ക് അഞ്ച് ടെസ്റ്റുകളുള്ള പരമ്പര വെല്ലുവിളിയാകും. എന്നാല്‍ ചരിത്ര ടെസ്റ്റിന് ഇംഗ്ലണ്ടിറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് വിരാട് കോലിയും സംഘവും ഇന്നിറങ്ങുക. ബര്‍മിംഗ്ഹാമിലെയും ഇംഗ്ലണ്ടിലെയും തോല്‍വിയുടെ ചരിത്രം മാറ്റിയെഴുതാന്‍. മുമ്പ് നടന്ന ടി20യില്‍ ഇന്ത്യയും ഏകദിനത്തില്‍ ഇംഗ്ലണ്ടുമായിരുന്നു പരമ്പര വിജയികള്‍.

പരിശീലന മത്സരത്തില്‍ പരാജയപ്പെട്ട ശിഖര്‍ ധവാനെ മാറ്റി കെ എല്‍ രാഹുല്‍ ഓപ്പണറായി ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്.

Top