പാകിസ്ഥാന്‍ 169 റണ്‍സിനു പുറത്ത്, ഇംഗ്ലണ്ടിന് 277 റണ്‍സ് വിജയലക്ഷ്യം

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 277 റണ്‍സ് വിജയലക്ഷ്യം. എട്ടിന് 137 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന് 32 റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായി.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്സും ബെന്‍ സറ്റോക്സും രണ്ടു വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആര്‍ച്ചറിനും ഡോം ബെസ്സിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

24 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ യസീര്‍ ഷാ 5 ഫോറും ഒരു സിക്‌സുമാണ് നേടിയത്. യസീര്‍ ഷായാണ് ടീമിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. തൊട്ടടുത്ത ഓവറില്‍ നസീം ഷായെ ജോഫ്ര പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് 169 റണ്‍സില്‍ അവസാനിച്ചു.

Top