ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20: ഓപ്പണര്‍മാരെ വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയിലെ ഇന്ത്യന്‍ ഓപ്പണര്‍മാരെ വ്യക്തമാക്കി നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് കോലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

രോഹിത്തും രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിട്ടുള്ളവരാണെന്നും ഇവര്‍ ആരെങ്കിലും കളിക്കാത്ത സാഹചര്യത്തില്‍ ശിഖര്‍ ധവാനെ മൂന്നാം ഓപ്പണറായി പരിഗണിക്കുമെന്നും കോലി പറഞ്ഞു. ആസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ അവസാന ടി20 പരമ്പരയില്‍ ധവാനും ലോകേഷ് രാഹുലുമായിരുന്നു ഓപ്പണറായി എത്തിയിരുന്നത്.

രോഹിത് ശര്‍മ്മ പരിക്ക് കാരണം മത്സരത്തിനുണ്ടായിരുന്നില്ല. മികച്ച ഫോമോടെ രോഹിത് ടീമിലെത്തിയതാണ് ഓപ്പണറുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായത്.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് അഞ്ച് ടി20 മത്സരങ്ങള്‍ക്കും വേദിയാകുന്നത്. എല്ലാ മത്സരങ്ങളും വൈകീട്ട് 7ന് ആരംഭിക്കും.

Top