ഈ സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യപടി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യപടിയാണെന്ന് രാഹുല്‍ പറഞ്ഞു.

‘സാമ്പത്തിക സഹായ പാക്കേജിന്റെ സര്‍ക്കാര്‍ പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യപടിയാണ്,” ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്ക് ഡൗണിന്റെ ആഘാതം വഹിക്കുന്ന കര്‍ഷകര്‍, ദിവസ വേതനക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വൃദ്ധര്‍ എന്നിവരോടും ഇന്ത്യയ്ക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 1,70,00 കോടിയുടെ സാമ്പത്തിക പാക്കേജാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുക.

ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്.

Top