‘ഹലാല്‍ ലൗ സ്റ്റോറി’; ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ഓഡിയോ പുറത്ത്

കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹലാല്‍ ലൗ സ്റ്റോറി’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ഓഡിയോ ആണിപ്പോള്‍ പുറത്തിറക്കിയത്. ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയതില്‍ ഒരാളായ മുഹ്‌സിന്‍ പരാരി തന്നെയാണ് ഈ വരികള്‍ക്ക് പിന്നിലും.

ചിത്രത്തില്‍ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ഗ്രൈസ് ആന്റണി, സൗബിന്‍ സാഹിര്‍ തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Posted by Muhsin Parari on Wednesday, March 18, 2020

സംഗീതം നല്‍കിയിരിക്കുന്നത് റെക്‌സ് വിജയനാണ്. ഗാനം പാടിയത് ഷഹബാസ് അമനാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സകരിയയും മുഹ്സിന്‍ പരാരിയും ആഷിഫ് കക്കോടിയും ചേര്‍ന്നാണ്. ചിത്രം നിര്‍മിക്കുന്നത് പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്ന ആഷിം, ഹര്‍ഷദ് അലി എന്നിവരാണ്.

Top