first song published from the movie ‘ennai nokki payum thotta’ of gautham menon’s romantic thriller

ഗൗതം മേനോന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനാവുന്ന പുതിയ ചിത്രമായ ‘എന്നൈ നോക്കി പായും തോട്ട’ യുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മനോഹരമായ ഗാനം പുറത്തിറങ്ങുമ്പോഴും സംഗീത സംവിധായകന്റെ പേരു വെളിപെടുത്തിയിട്ടില്ല.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ധനുഷിനോടൊപ്പം പുതുമുഖ താരം മേഘ ആകാശാണ് നായികയാവുന്നത്.
ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന സിനിമ നിര്‍മ്മിക്കുന്നത് ഒണ്‍ഡ്രാഗ എന്റര്‍ടൈന്‍മെന്റും, എസ്‌കൈപ്പ് ആര്‍ട്ടിസ്റ്റും കൂടിയാണ്.

ഗൗതം മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മലയാളി ജോമോന്‍.ടി.ജോണ്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Top