വാഹനപരിശോധനക്കിടെ ഹൂസ്റ്റണില്‍ സിഖ് വംശജനായ പൊലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു

ഹൂസ്റ്റണ്‍: വാഹനപരിശോധന നടത്തുന്നതിനിടെ ഹൂസ്റ്റണില്‍ സിഖ് വംശജനായ പൊലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു. ഹാരിസ് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ പൊലീസ് ഓഫീസറായ ഷെരിഫ് സന്ദീപ് ദലിവാള്‍ (42)ആണ് വെടിയേറ്റു മരിച്ചത്.

വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് സംസാരിച്ചതിന് ശേഷം പൊലീസ് വാഹനത്തിലേക്ക് തിരിച്ചു നടന്ന സന്ദീപിനെ വാഹനത്തില്‍ നിന്നും ഇറങ്ങിയ അക്രമി വെടിവെക്കുകയായിരുന്നു.ഉടനെ ഹെലികോപ്റ്ററില്‍ മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വാഹനത്തില്‍ കയറി രക്ഷപ്പെട്ട അക്രമി എന്നു സംശയിക്കുന്ന മെക്സിക്കന്‍ യുവാവിനെ പൊലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തു.

Top