ചൈനയുടെ ഉറക്കം കെടുത്തി ലോകത്തിലെ കരുത്തുറ്റ ‘ആക്രമണകാരി’ കടലിലേക്ക് . . .

ന്യൂഡല്‍ഹി : ചൈനയുടെ ഉറക്കം കെടുത്തി ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനികളിലൊന്നായ ഐഎന്‍എസ് കല്‍വാരി ഇനി കടലില്‍ കുതിക്കും.

കടലിനടിയില്‍ വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാതെ ആക്രമണം നടത്താന്‍ കഴിയും എന്നതാണ് ഇന്ത്യയുടെ ഈ ആക്രമണകാരിയുടെ പ്രത്യേകത.

കപ്പല്‍നിര്‍മ്മാതാക്കളായ മസഗോണ്‍ ഡോക് ആണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായി ഐ.എന്‍.എസ് കല്‍വാരി നിര്‍മ്മിച്ചത്.

ഫ്രഞ്ച് നേവല്‍ ഡിഫന്‍സ് ആന്‍ഡ് എനര്‍ജി കമ്പനി ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനി രൂപകല്‍പന ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച നടന്ന ചടങ്ങില്‍ കല്‍വാരി നാവികസേനയ്ക്ക് കൈമാറി. ഇതിന്റെ കമ്മീഷനിങ് വൈകാതെ നടക്കും.

21919385_2007196949516169_1313365976_nപ്രോജക്ട് 75 ന്റെ ഭാഗമായി നാവികസേന ഇത്തരത്തില്‍ ആറ് അന്തര്‍വാഹിനികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ആദ്യത്തെതാണ് ഐഎന്‍എസ് കാല്‍വരി.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തര്‍വാഹിനിയുടെ വരവ്. ഇന്ത്യയ്ക്ക് നിലവില്‍ 15 അന്തര്‍വാഹിനികളും ചൈനയ്ക്ക് 60 അന്തര്‍വാഹിനികളുമാണുള്ളത്.

എന്നാല്‍ ഇന്ത്യയുടെ ഐഎന്‍എസ് കല്‍വാരി ഒറ്റയ്ക്ക് വിചാരിച്ചാല്‍ ചൈനയുടെ 60 അന്തര്‍വാഹിനികളെയും കടലില്‍ മുക്കാന്‍ സാധിക്കും.

23600 കോടിയുടെ കരാറാണ് ആറ് അന്തര്‍വാഹിനിക്കായി ഒപ്പുവെച്ചിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ടൈഗര്‍ സ്രാവിന്റെ പേരിലാണ് അന്തര്‍വാഹിനിക്ക് കല്‍വാരി എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

1967 ഡിസംബര്‍ എട്ടിന് കമ്മീഷന്‍ ചെയ്ത ആദ്യത്തെ കല്‍വാരിയാണ് നാവിക സേനയുടെ ആദ്യത്തെ അന്തര്‍വാഹിനി. മൂന്നു ദശാബ്ദത്തെ സേവനത്തിന് ശേഷം 1996 മെയ് 31 ന് ഇത് ഡീകമ്മീഷന്‍ ചെയ്തു.

ഇതിന് പുറമെ ആറ് ഡീസല്‍ അന്തര്‍വാഹിനി കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിനായി ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിരോധ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അഞ്ച് ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടാണ് നടക്കാന്‍ പോകുന്നത്.

മറ്റൊരു അന്തര്‍വാഹിനിയായ ‘ഖണ്ഡേരി’ ഇക്കഴിഞ്ഞ ജനുവരിയില്‍ കമ്മീഷന്‍ ചെയ്തിരുന്നു. മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ‘കരഞ്ച്’ ഈ വര്‍ഷമവസാനം നീറ്റിലിറക്കും.

Top