വള്ളികുടിലിലെ വെള്ളക്കാരന്‍; ആദ്യ പോസ്റ്റര്‍ നാളെ പുറത്തിറങ്ങും

ള്ളികുടിലിലെ വെള്ളക്കാരന്റെ ആദ്യ പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യുന്നത്. ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന വള്ളികുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗണപതി ആദ്യമായി നായക വേഷത്തിലെത്തുന്നത്.

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തില്‍ ഗണപതിക്കൊപ്പം ബാലു വര്‍ഗീസും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വിദേശത്ത് പോകനാഗ്രഹിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

Top