കോവിഡിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഒടുവില്‍ ട്രംപും, മാസ്‌ക് ധരിച്ചു; ചിത്രങ്ങള്‍ പുറത്ത്

കോവിഡ് ഭീതിയില്‍ ലോകമൊട്ടാകെ മാസ്‌ക് ധരിച്ചപ്പോഴും അതിനൊന്നും തന്നെ കിട്ടില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ഈ അഭിപ്രായത്തില്‍ മാറ്റം വന്ന് ട്രംപ് നീല നിറത്തിലുള്ള മുഖംമൂടി ധരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപ് വിമുഖത കാണിച്ചിട്ടും സംരക്ഷിത മാസ്‌ക് ധരിച്ചതിന്റെ ആദ്യ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് നിരവധി ട്രോളുകള്‍ക്ക് കാരണമായി. കോവിഡ് പ്രതിരോധ നടപടിയായി ഫെയ്‌സ് മാസ്‌ക് ധരിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

എന്നാല്‍ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്ന മിഷിഗനിലെ ഒരു ഫോര്‍ഡ് നിര്‍മാണ പ്ലാന്റില്‍ നടത്തിയ പര്യടനത്തിനിടെ താന്‍ ഫെയ്‌സ് മാസ്‌ക് ധരിച്ചതായി ട്രംപ് സമ്മതിച്ചു.

എങ്കിലും അത് ധരിച്ച് ഫോട്ടോ എടുക്കരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആ ചിത്രം ആരോ രഹസ്യമായി പകര്‍ത്തി ട്രംപിന് പണികൊടുക്കുകയായിരുന്നു. പ്രസിഡന്റിന്റെ അറിവില്ലാതെയാണ് ചിത്രമെടുത്തിരിക്കുന്നത്. ട്രംപ് മാസ്‌ക് ധരിച്ചെന്നതിന്റെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തെളിവ് ഉടന്‍ തന്നെ ട്വിറ്ററില്‍ ഒരു ചര്‍ച്ചയ്ക്ക് കാരണമായി, ട്രംപ് അത്രയധികം വിമുഖത കാണിച്ച ഫോട്ടോ ഓണ്‍ലൈനില്‍ കാണുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.

മാസ്‌ക് ഒരു നേതാവെന്ന നിലയില്‍ തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ട്രംപിന്റെ ആശയത്തോട് ആരും യോജിക്കുന്നില്ല.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശവും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പുറത്തു വന്നതോടെ ഒരു വിഭാഗം ആളുകളുടെ വന്‍ പ്രതിഷേധമാണ് അമേരിക്കയില്‍ അരങ്ങേറിയത്. മാസ്‌ക്ക് ധരിക്കില്ലെന്നറിയിച്ച് ജനം തെരുവിലിറങ്ങുകയും അസഭ്യവും അക്രമവും ആരംഭിച്ചതോടെ മെയ് 1ന് നിയമം നടപ്പാക്കി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയായിരുന്നു

Top