ആദ്യഘട്ട തിരഞ്ഞെടുപ്പ്‌ പരസ്യ പ്രചാരണം ഇന്നവസാനിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊട്ടിക്കലാശമില്ല തിരഞ്ഞെടുപ്പിന്റ ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എട്ടിന്‌ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണം‌ ഇന്ന് വൈകിട്ട്‌ ആറോടെ അവസാനിക്കും‌.കോവിഡ്‌ മാനദണ്ഡം പാലിക്കാത്ത സ്ഥാനാർഥിക്കെതിരെ ജില്ലാ അധികൃതർ നടപടി സ്വീകരിക്കും.

ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടി എന്നിവ ഒഴിവാക്കണം. പ്രചാരണ സമയം അവസാനിച്ചാലുടൻ പുറത്തുനിന്ന്‌ പ്രചാരണത്തിനെത്തിയവർ വാർഡുകൾക്ക്‌ പുറത്തുപോകണം. സ്ഥാനാർഥിക്കും ഏജന്റിനും വാർഡിൽ കഴിയാം.

Top