തദ്ദേശതെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു

എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. 12000 വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയില്‍ തിരഞ്ഞെടുപ്പിനായി എത്തിച്ചിരിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളെ അവയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ നീക്കംചെയ്ത് വോട്ടിംഗിന് സജ്ജമാക്കുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ട പരിശോധന.

കടവന്ത്രയില്‍ കൊച്ചി കോര്‍പ്പറേഷന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഹൈദ്രബാദ് യൂണിറ്റിലെ എഞ്ചിനീയര്‍മാരാണ് പരിശോധനകള്‍ നടത്തുന്നത്. പരിശോധന ഒരുമാസം നീണ്ടുനില്‍ക്കും.

Top