പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറ് മുതല്‍; പൊതുബജറ്റ് ജൂലൈ 5ന്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17ന് ആരംഭിക്കും. ജൂലായ് 26 വരെയാണ് സമ്മേളനം നടക്കുക.


സമ്മേളനത്തിന്റെ ആദ്യ ദിനംപാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്ത് സംസാരിക്കും.കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന് അവതരിപ്പിക്കും.താത്ക്കാലിക സ്പീക്കറായി മനേകാ ഗാന്ധിയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ജൂണ്‍ 19-നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി പുതുതായി തിരഞ്ഞെടുത്ത സാമാജികര്‍ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറെ നിയമിച്ചതിന് ശേഷം നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇരുസഭകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും.

Top