കുവൈത്തില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യൂറോപ്യന്‍ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അല്‍ സനദ് ആണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്.

ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനില്‍ ആണ് പിസിആര്‍ പരിശോധനയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. യാത്രക്കാരന്‍ നേരത്തെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലാണ് ഇയാള്‍ ഇപ്പോഴുള്ളതെന്നും ഡോ അബ്ദുള്ള അല്‍ സനദ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

 

Top