ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനം; ഇംഗ്ലണ്ടിന് 318 വിജയലക്ഷ്യം

പുണെ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് 318 വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്റെയും ക്രുനാല്‍ പാണ്ഡ്യയുടെയും കെ.എല്‍.രാഹുലിന്റെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
ഇന്ത്യയ്ക്കായി ധവാന്‍ 98 റണ്‍സും കോലി 56 റണ്‍സുമെടുത്ത് പുറത്തായി.

അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രാഹുല്‍ 62 റണ്‍സെടുത്തും ക്രുനാല്‍ 57 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കരുതലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം

 

Top