അപ്പായിടെ അഞ്ചാം പാതിര കാണാന്‍ എത്തിയ കുഞ്ഞതിഥി; ഇസയുടെ ചിത്രം പങ്കുവച്ച് ഉണ്ണിമായ

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചാം പാതിര. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം കാണാന്‍ തീയേറ്ററില്‍ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഉണ്ണിമായ. ചിത്രം കാണാന്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന്‍ കുഞ്ഞു ഇസഹാക് ആണ് തിയറ്ററിലെത്തിയിരുന്നത്.

”അഞ്ചാം പാതിരയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്‌പെഷലാണ്. എന്റെ ഇസുക്കുട്ടന്‍ ആദ്യമായി സിനിമ കാണാന്‍ അപ്പായിക്കൊപ്പം തിയേറ്ററില്‍ വന്നിട്ടുണ്ട്’ എന്ന് കുറിച്ചുകൊണ്ട് ഇസ തിയേറ്ററില്‍ ഇരിക്കുന്ന ചിത്രമാണ് ഉണ്ണിമായ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അഞ്ചാം പാതിരയില്‍ ഉണ്ണിമായയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തന്റെ ഫെയ്‌സ് ബുക്ക് പേജിലും ഇതേ ചിത്രം കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായങ്ങളാണ് ഈ സിനിമയക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top