ബിജു മേനോന്‍ ചിത്രം പടയോട്ടം ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

padayottam-movie-,-first-look-poster

ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രം പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബിജു മേനോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

റഫീക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, അലെന്‍സിയര്‍, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രമായ പടയോട്ടത്തില്‍ ഗുണ്ടാ നേതാവായ ചെങ്കല്‍ രഘുവായാണ് ബിജു മേനോന്‍ എത്തുന്നത്.

Top