സണ്ണി വെയിന്‍ ചിത്രം ‘ഫ്രഞ്ച് വിപ്ലവം’ ; കിടിലൻ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Sunny vain

ണ്ണി വെയിന്‍ കേന്ദ്രകഥാപാത്രമാകുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയ താരങ്ങളുമുണ്ട്.

ചിത്രത്തിന്റെ തിരകഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 16ന് ആലുവയില്‍ ആരംഭിച്ചിരുന്നു.

Top