ഷെയ്ന്‍ ചിത്രം ‘ഭൂതകാല’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം ‘ഭൂതകാലം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുല്‍ സദാശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല്‍ സദാശിവന്റേതാണ്.

രേവതിയാണ് ഭൂതകാലം എന്ന ചിത്രത്തില്‍ ഷെയ്‌നിനു പുറമേ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സൈജു കുറുപ്പും ചിത്രത്തില്‍ വേഷമിടുന്നു. ഷെയ്ന്‍ നിഗമാണ് ഗാനരചന. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് സംവിധായകന്‍ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭൂതകാലത്തിനുണ്ട്.

ഷെയ്ന്‍ നിഗം ഫിലിംസിന്റെയും ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റേതാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഷെഹ്നാദ് ജലാല്‍ ആണ്.

Top