ബിനീഷ് കോടിയേരി നായകനാകുന്ന ‘സഖാവ് സേതുവിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബിനീഷ് കോടിയേരി നായകനാകനായെത്തുന്ന ‘സഖാവ് സേതുവിന്റെ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ബിനീഷ് കോടിയേരിയാണ് ഫെയ്‌സ്ബൂക്കിലൂടെ റിലീസ് ചെയ്തത്. നവാഗതരായ ജിനേഷ് നന്ദനവും മഴയും കഥയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സഖാവ് സേതു.

അടിയന്തരവസ്ഥക്കാലം പ്രമേയമാക്കി കൊച്ചിന്‍ ഷീ മീഡിയയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് യുവ എഴുത്തുകാരി റിയാ ഫാത്തിമ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ അജയന്‍ വിന്‍സന്റിന്റെ പ്രിയ ശിഷ്യനായ രാജേഷ് അഞ്ചുമൂര്‍ത്തി ആണ് സിനിമാട്ടോഗ്രാഫി നിര്‍വഹിക്കുന്നത്.

ഓഡിയോ ഡിസൈന്‍ കണ്ണന്‍ വി ബി, വരികള്‍ ശരത്,റിയ,പി ആര്‍ ഒ മനോജ് നടേശന്‍,ഷാജി ദേവരാജ്,പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍ സുധീര്‍ കുട്ടായി, പശ്ചാത്തല സംഗീതം രാഘവേന്ദ്ര സി ആര്‍, സ്റ്റില്‍സ് ദീപ അലക്‌സ് എന്നിവരും നിര്‍വഹിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സിനിമാട്ടോഗ്രാഫിക്കും ശബ്ദസാങ്കേതികവിദ്യക്കും ഒരുപാട് പ്രാധാന്യം നല്‍കുന്നു. മെയ് മാസം തിയേറ്ററുകളില്‍ എത്തും.

Top