ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തിയേറ്ററില്‍ വന്‍ തരംഗമായ ജാന്‍ എ മന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും പുതിയ ചിത്രവുമായി എത്തുന്നു. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് നടന്‍ ടൊവിനോ തോമസ് പുറത്തിറക്കി.

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നിങ്ങനെ വമ്പന്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

‘ജയ ജയ ജയ ജയ ഹേ’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുന്ന ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ വാര്‍ത്താ പ്രചരണം നിര്‍വഹിക്കുന്നത് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Top